തിരുവനന്തപുരം: അധിക്ഷേപകരമായ പരമാർശത്തിലൂടെ സ്ത്രീകളെ അപമാനിച്ച യൂട്യൂബർ വിജയ്.പി. നായർക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും ശക്തമായി പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
പ്രതികരിച്ചതിൽ താനവരെ അഭിനന്ദിക്കുകയാണ്. അതിെൻറ മാർഗമെല്ലാം പിന്നീട് ചർച്ച ചെയ്യാം. അത്തരം വൃത്തികെട്ട ആളുകളെ മാറ്റി നിർത്താൻ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സമൂഹം ഇടപെടണമെന്നും കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വളരെ അശ്ലീലകരമായ പരാമർശങ്ങളാണ് വിജയ് പി. നായർ യൂ ട്യൂബ് ചാനലിലൂടെ നടത്തിയത്. നിർബന്ധമായും അയാൾക്കെതിരെ കേസെടുക്കണം. ആ മനുഷ്യൻ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. ഇത്തരം വിഷയങ്ങൾക്കെതിരെ പ്രതികരിക്കുന്നത് തെറ്റല്ലെന്നും എന്നാൽ പ്രതികരണം ഏതറ്റം വരെ എന്നത് നിയമപരമായി തീരുമാനിക്കേണ്ടതാെണന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.