കലുങ്കിൽ കയറി സെൽഫിയെടുക്കുന്നതിനിടെ വീണ് യുവാവിന് ഗുരുതര പരിക്ക്

അടിമാലി: കലുങ്കിൽ കയറി നിന്ന് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വീണ്​ സഞ്ചാരിയായ യുവാവിന് പരിക്ക്. എറണാകുളം മുരിക്കും പാടം സ്വദേശി അനൂപ് 30 നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കാേലഞ്ചേരി മെഡിക്കൽ കാേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാെച്ചി - ധനുഷ് കാേടി ദേശീയ പാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് 150 മീറ്റർ മാറിയാണ് അപകടം. 50 അടിയിലേറെ താഴ്ചയിലേക്കാണ് വീണത്. സുഹൃത്തിനാെപ്പം മൂന്നാറിൽ പോയി തിരികെ നാട്ടിലേക്ക് പാേകും വഴിയാണ് സംഭവം. പുതിയ കലങ്ക് പണിതിരിക്കുന്ന സ്ഥലത്ത് കലുങ്കിൽ കയറിനിന്ന് സെൽഫി എടുത്തപ്പോൾ കാൽ വഴുതി താഴെയ്ക്ക് പതിക്കുകയാണ് ഉണ്ടായത്. തലയടിച്ച് വീണതിനാൽ അബാേധാവസ്ഥയിലായി. പിന്നീട് അടിമാലിയിൽ നിന്നും ഫയർ ഫാേഴ്സ് എത്തിയാണ് രക്ഷിച്ചത്.

Tags:    
News Summary - accident by selfie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.