അങ്കമാലി: ദേശീയപാതയിൽ യു ടേൺ തിരിയുകയായിരുന്ന ഓട്ടോയില്‍ സ്വകാര്യ ബസ് പാഞ്ഞുക യറി സഹോദരിമാരും ഓട്ടോ ഡ്രൈവറുമടക്കം നാലുപേര്‍ തല്‍ക്ഷണം മരിച്ചു. ബസിനടിയില്പെ ട്ട് ചതഞ്ഞരഞ്ഞ ഓട്ടോയിൽനിന്ന് ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടു ത്തത്.
അങ്കമാലി കല്ലുപാലം പാറയ്ക്ക വീട്ടില്‍ പരേതനായ ജോര്‍ജിെൻറ ഭാര്യ മേരി (60), ജോ ര്ജിെൻറ സഹോദരിമാരായ കറുകുറ്റി മാമ്പ്ര കിടങ്ങേന് വീട്ടില്‍ മത്തായിയുടെ ഭാര്യ മേ രി (64), മൂക്കന്നൂര്‍ താബോര്‍ കെട്ടാലക്ഷേത്രത്തിന് സമീപം കൈപ്രമ്പാടന് വീട്ടില്‍ തോമസിെൻറ ഭാര്യ റോസി (62), ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ഒൗസേഫിെൻറ മകന് ജോസഫ് (58) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 6.55ന് അങ്കമാലി ബാങ്ക് കവലയിലാണ് നാടിനെ നടുക്കിയ ദുരന്തം. അങ്കമാലി ബസിലിക്ക സെമിത്തേരിയില്‍ അമ്മയുടെ ശവകുടീരത്തില്‍ പ്രാര്‍ഥിക്കാന്‍ വരുകയായിരുന്നു ഇവർ. ഓട്ടോ യു ടേണ്‍ തിരിയുമ്പോള്‍ എതിര്‍ദിശയില്‍ വന്ന ലോറി നിര്‍ത്തി.
എന്നാല്‍, തൊട്ടുപിറകെ ബസ് സ്റ്റാന്‍ഡില്‍നിന്ന് മൂക്കന്നൂര്‍ ഭാഗത്തേക്ക് വന്ന ‘എയ്ഞ്ചല്‍’ ബസ് ഇടതുവശം ചേര്‍ന്ന് ലോറിയെ മറികടന്നതോടെ ഓട്ടോയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തലകീഴായി മറിഞ്ഞ ഓട്ടോയെ വലിച്ച് ഇടതുവശത്തെ കടയിലേക്ക് ബസ് ഇടിച്ചുകയറി. ഓട്ടോ ചതഞ്ഞരഞ്ഞു.
ബസില്‍ എട്ടുപേരായിരുന്നു യാത്രക്കാർ. സംഭവം നടന്നയുടന്‍ ഡ്രൈവര്‍ ഓടിമറഞ്ഞു. ബസ് യാത്രക്കാരായ മൂക്കന്നൂര്‍ താബോര്‍ സ്വദേശികളായ വിദ്യാധരന് (72), ഭാര്യ സുലോചന (69), തമിഴ്നാട് സ്വദേശി കാളിയന് (57) എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും ബസ് ഓട്ടോക്ക് മുകളിൽനിന്ന് ഉയര്‍ത്താനായില്ല.
ഒരു മണിക്കൂറിനുശേഷം എക്സ്കവേറ്റർ എത്തിച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. താലൂക്ക് ആശുപത്രിയിൽ ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വൈകുന്നേരത്തോടെ ഇടവക സെമിത്തേരികളില്‍ സംസ്കരിച്ചു.
മരിച്ച ജോസഫിെൻറ ഭാര്യ: സിലി. മക്കള്‍: ജോബി, ജോജി. മേരി ജോര്‍ജിെൻറ മക്കള്‍: അനു, അരുണ്‍. മരുമക്കള്‍: ജിതിന്, ജൂലി. റോസിയുടെ മക്കള്‍: രഞ്ജു, അഞ്ജു. മരുമകന്: സിജു. മേരി മത്തായിയുടെ മക്കള്‍: ജെയ്സണ്‍, ജിജി, ജിന്‍സി. മരുമക്കള്‍: സുനിത, റെജി, ജോണ്സണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.