കോഴിക്കോട്: ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. ഇൗസ്റ്റ്ഹിൽ എടക്കാട് പരേതനായ ഡേവിഡ് മോസസിെൻറ മകൻ പ്രവീൺ ജെറാൾഡ് (54), നല്ലളം ചാലാട്ടി മലപ്പുറം പറമ്പിൽ മുഹമ്മദ് മൊഹിയുദ്ദീെൻറ മകൻ മുജാഹീം (21), കൂടരഞ്ഞി കൊല്ലപ്പിള്ളിൽ രാജു തോമസ് (55) എന്നിവരാണ് മരിച്ചത്.
രാവിലെ ഒമ്പേതാടെ നടക്കാവ് പൊലീസ് സ്റ്റേഷനു സമീപം ബൈക്കിൽ സഞ്ചരിക്കവെ സ്വകാര്യ ബസ് കയറിയാണ് പ്രവീൺ ജെറാൾഡ് മരിച്ചത്. നഗരത്തിലെ അപ്പോളോ ജ്വല്ലറിയിൽ സെയിൽസ്മാനായിരുന്ന മുജാഹീം സ്കൂട്ടറിൽ സഞ്ചരിക്കവെ രാവിലെ ഒമ്പതരയോടെ മാങ്കാവ് -വളയനാട് റോഡ് ജങ്ഷനു സമീപം ബസിടിച്ചാണ് മരിച്ചത്. തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിലുണ്ടായ ബൈക്കപകടത്തിലാണ് ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന രാജു തോമസ് മരിച്ചത്. ബൈക്ക് ഒാടിച്ചിരുന്ന സുഹൃത്ത് ജിജി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മറിയമാണ് മുജാഹിമിെൻറ മാതാവ്. സേഹാദരൻ: മിഹാജ്. പരേതയായ സൗഭാഗ്യവതി മോസസ് ആണ് പ്രവീൺ ജെറാൾഡിെൻറ മാതാവ്. ഭാര്യ: റീജ മോസസ് (ക്രസൻറ് ബിൽഡേഴ്സ്). മക്കൾ: നൈജിൽ മോസസ്(പ്ലസ് ടു വിദ്യാർഥി മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂൾ), റൊണാൾഡ് മോസസ് (ഒമ്പതാം ക്ലാസ് വിദ്യാർഥി, ഡാഫോഡ് സ്കൂൾ). സഹോദരങ്ങൾ: വിൻസൻറ് മോസസ്, സിഡ്നി മോസസ്, റോളിൻ മോസസ്, സിറിൾ, ശാന്തകുമാർ മോസസ്, പ്രേം സുധീർ മോസസ്, പരേതനായ ഗ്ലാഡ്വിൻ മോസസ്.രാജു േതാമസിെൻറ ഭാര്യ: മോളി. മക്കൾ: ഹരിത, ഡിയോൺസ്. മരുമകൻ: ദീപു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.