അമിതവേഗത്തിൽ വന്ന ലോറി കയറി സ്ത്രീ മരിച്ചു

ആലപ്പുഴ: അമിതവേഗത്തിൽ വന്ന ടോറസ് ലോറി കയറി സ്ത്രീ തൽക്ഷണം മരിച്ചു. തത്തംപള്ളി കറുകയിൽവാർഡ് തൈക്കൂട്ടംവെളിയിൽ രാധാകൃഷ്ണന്‍റെ ഭാര്യ ഓമന (55)ക്കാണ് ഇന്ദിരാ ജംങ്ഷന് സമീപത്ത് വെച്ച്  നടുറോഡിൽ ദാരുണ അന്ത്യം സംഭവിച്ചത്. 

തിങ്കളാഴ്ച രാവിലെ 7.30ഓടെ ഇവർ അമ്പലത്തിൽ പോയി വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു അപകടം. സ്വകാര്യ കെട്ടിട നിർമാണ കമ്പനിയുടെ ലോറിയാണ് അപകടത്തിനിടയാക്കിയത്. ഓമനയെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ വണ്ടി നിർത്തി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് ട്രാഫിക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ലോറിയുടെ അമിത വേഗതയെ ചൊല്ലി സംഭവസ്ഥലത്ത് പൊലീസുമായി നാട്ടുകാർ ചെറിയ സംഘർഷവും ഉണ്ടായി. ഓമനയുടെ ബന്ധുക്കളുടെ ആക്രമണം ഭയന്ന് ഡ്രൈവറെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിരിക്കുകയാണ്. പൊലീസ് ഇൻക്വസ്റ്റിന് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഏകമകൻ: രാജേഷ്.

Tags:    
News Summary - accident death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT