കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം മേഖലയിൽ വാഹനാപകടങ്ങൾ പതിവായി. പ്രധാന ജങ്ഷനുകളൊഴിച്ച് ഭൂരിഭാഗം സ്ഥലങ്ങളിലും രാത്രിയിൽ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല.
മിക്കയിടത്തും റോഡിെൻറ ഇരുവശവും കാടുമൂടിയ അവസ്ഥയിലാണ്. കഴിഞ്ഞദിവസം കാറും ലോറിയും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ അഞ്ചുപേർ മരിക്കാനിടയായ തോട്ടക്കാട് ചാത്തമ്പറ മേഖലയിൽ രാത്രിയായാൽ വാഹനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണുള്ളത്. റോഡിെൻറ ഇരുവശവും പാഴ്ച്ചെടികളും കാട്ടുപുല്ലും വളർന്ന് കാടുമൂടിക്കിടക്കുന്നു. ഇവിടെ റോഡിലെ വളവും ഇറക്കവും അപകട സാധ്യത വർധിപ്പിക്കുന്നു.
അപകടങ്ങൾ പതിവാകുേമ്പാഴും മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. ചെറുതും വലുതുമായ ഒമ്പത് അപകടങ്ങളാണ് ഇക്കഴിഞ്ഞ മാസം മാത്രം നടന്നത്. അപകടം നടന്നയിടത്ത് റോഡ് വീതി കൂട്ടി രണ്ടായി വേർതിരിക്കുന്നതിനായി ഡിവൈഡർ സ്ഥാപിക്കണമെന്ന ആവശ്യം നേരത്തേയുണ്ട്.
പഴയ ദേശീയപാത ഇടിച്ചുതാഴ്ത്തി പുതിയ റോഡ് നിർമിച്ചതുമൂലമുള്ള സ്ഥലപരിമിതി അപകടകാരണമാണ്. ഇതിനെല്ലാം പുറമേ ഇൗ ഭാഗങ്ങളിൽ മാലിന്യം തള്ളലും വ്യാപകമാണ്.
ഇവ ഭക്ഷിക്കാനായി നായ്ക്കൾ തലങ്ങും വിലങ്ങും ഓടുന്നത് ഇരുചക്രവാഹയാത്രക്കാർക്ക് ഭീഷണിയാവുന്നു. പ്രദേശത്തെ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കടുവയിൽ സൗഹൃദ റെസിഡൻറ്സ് അസോസിയേഷനടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.