കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷംരൂപ പിഴയും. വൈക്കം ഉദയനാപുരം കൊച്ചുതറത്താഴ്ചയിൽ ബൈജുവിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് (സ്പെഷ്യൽ) ജഡ്ജി ജെ. നാസർ ശിക്ഷിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ ആറുമാസംകൂടി പ്രതി തടവ് അനുഭവിക്കണം. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഉദയനാപുരം കൊച്ചുതറത്താഴ്ചയിൽ നന്ദായിനിയേയാണ്(73) കൊലപ്പെടുത്തിയത്. ചോറ് വിളമ്പി നൽക്കാത്തതിൽ പ്രകോപിതനായി പ്രതി അമ്മയെ കാനയിലെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. 2022 ജനുവരി 22 നായിരുന്നു സംഭവം. നന്ദായിനിക്കായി അഡീഷണൽ പബ്ലിക് പ്രോസികൂട്ടർ സിറിൽ തോമസ് പാറപ്പുറമാണ് കോടതിയിൽ ഹാജരായത്. അന്നത്തെ വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.