പന്തീരാങ്കാവ്: നെഞ്ചുരുകിയാണ്, സംസ്കാരചടങ്ങുകൾക്കൊടുവിൽ സഹദേവനും ജയശ്രീയും ചേർന്ന് അച്ചുദേവിെൻറ സൈനികമുദ്രകൾ വ്യോമസേന ഒാഫിസിൽനിന്ന് സ്വീകരിച്ചത്. 23ന് അപകടവാർത്ത അറിഞ്ഞയുടൻ ഇരുവരും തേസ്പുർ സൈനിക ക്യാമ്പിലെത്തി മകൻ തിരിച്ചെത്തുന്ന വാർത്തകൾക്കായി കാത്തിരിപ്പായിരുന്നു. പക്ഷേ, അപകടത്തിെൻറ ഒമ്പതാംനാൾ അവരുടെ പ്രതീക്ഷകളെ തകിടംമറിച്ച് അച്ചുദേവും സഹയാത്രികൻ ദിവേശ് പങ്കജും മരിെച്ചന്ന സ്ഥിരീകരണമാണ് ലഭിച്ചത്.
ശക്തമായ മഴയും തിരച്ചിൽ നടത്തുന്നവരുടെ സുരക്ഷപ്രശ്നവും മുൻനിർത്തി അന്വേഷണം അവസാനിപ്പിക്കാൻ ഒരുഘട്ടത്തിൽ സൈന്യം ഒരുങ്ങിയതാണ്. മകന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇരുവരും തയാറാവാതിരുന്നതോടെ തിരച്ചിൽ തുടരാൻ സൈന്യം തീരുമാനിക്കുകയായിരുന്നു. േമയ് 31നാണ് അച്ചുദേവും ദിവേശ് പങ്കജും മരിച്ചെന്ന യാഥാർഥ്യം അവർക്ക് അംഗീകരിക്കേണ്ടിവന്നത്.
വ്യോമസേനയുെട വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊതുദർശനത്തിനുശേഷം ശനിയാഴ്ച 11.30 ഒാടെയാണ് പന്തീരാങ്കാവിലെ വീട്ടിലെത്തിച്ചത്. മൂന്ന് പതിറ്റാണ്ടോളമായി തിരുവനന്തപുരത്ത് താമസിക്കുന്ന സഹദേവനും കുടുംബവും മാസങ്ങൾക്കുമുമ്പാണ് തറവാടിനോടുചേർന്ന് വീട് നിർമിച്ച് ഗൃഹപ്രവേശം നടത്തിയത്.
അച്ചുദേവിെൻറ വിവാഹം ഇവിടെവെച്ച് നടത്തണമെന്ന ആഗ്രഹത്തിലായിരുന്നു. പക്ഷേ, അതേ വീട്ടിൽ അന്ത്യകർമങ്ങൾക്ക് സാക്ഷിയാവാനുള്ള നിയോഗമായിരുന്നു നാട്ടുകാർക്ക്.രാഷ്്ട്രീയ, സാംസ്കാരിക പ്രുഖർെക്കാപ്പം നിരവധി ആളുകളാണ് അച്ചുദേവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയത്.രണ്ടരയോടെ സുലൂരിലെ വ്യോമസേന കേന്ദ്രത്തിലെ സൈനികരുടെ ആചാരവെടി ഉൾപ്പെടെയുള്ള ഒൗദ്യോഗിക സൈനിക ബഹുമതികളോടെയാണ് നാടും കുടുംബവും അച്ചുദേവിന് യാത്ര നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.