ചെങ്ങന്നൂർ: ഭർത്താവിെൻറ ആസിഡ് ആക്രമണത്തിൽ യുവതിക്ക് ശരീരമാസകലം ഗുരുതര പൊള്ളലേറ്റു. പുനലൂർ പിറവൻതൂർ ധന്യ ഭവനിൽ ബാലെൻറയും രാധയുടെയും മകൾ ധന്യ കൃഷ്ണനെയാണ് (31) സ്ത്രീധനം ആവശ്യപ്പെട്ട് നടത്തിവന്ന നിരന്തര പീഡനത്തിനൊടുവിൽ ഭർത്താവ് ചെങ്ങന്നൂർ മുളക്കുഴ കാരയ്ക്കാട് പള്ളിപ്പടി നെടിയകാല വടക്കേതിൽ ബിനുകുമാർ (40) ആസിഡ് ഒഴിച്ച് പൊള്ളിച്ചത്.
സംഭവത്തെ തുടർന്ന് ബിനുകുമാറും മാതാവ് സരസ്വതിയും ഒളിവിലാണ്. 2007ലായിരുന്നു ധന്യയുടെയും ബിനുവിെൻറയും വിവാഹം. അന്ന് 20 പവൻ ആഭരണവും 50,000 രൂപയും നൽകിയിരുന്നു. ഇവർക്ക് ആതിര (ഒമ്പത്), ആദിത്യ (അഞ്ച്) എന്നീ പെൺമക്കളുണ്ട്. ഇപ്പോൾ രണ്ടരലക്ഷം രൂപകൂടി സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരുകയായിരുന്നേത്ര. ഭർതൃമാതാവിെൻറ പ്രേരണകൂടി ആയതോടെ ഉപദ്രവം വർധിച്ചതായി ധന്യയുടെ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ ആറിനു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. തലേദിവസം രാത്രിയും പുലർെച്ചയും മരക്കഷണംകൊണ്ട് മർദിക്കുകയും തുടർന്ന് ആസിഡ് മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. കൈകൊണ്ട് തട്ടിമാറ്റാൻ ശ്രമിച്ചപ്പോഴാണ് തെറിച്ച് ശരീരമാസകലം വീണത്. വലത്തേ മാറിടത്തിലാണ് കൂടുതലായി പൊള്ളലേറ്റത്. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻപോലും ഭർത്താവ് തയാറായില്ല.
കൂടുതൽ ഉപദ്രവങ്ങളിൽനിന്ന് ഭർതൃപിതാവ് ഗോപിനാഥനാണ് പലപ്പോഴും രക്ഷിച്ചിരുന്നതെന്ന് ധന്യ പറയുന്നു. മൊബൈൽ ഫോണും ഭർത്താവ് നശിപ്പിച്ചു. ഭർതൃപിതാവിെൻറ സഹായത്തോടെ പുനലൂരിൽ വിവരമറിയിച്ചതിനെ തുടർന്ന് അമ്മ രാധയെത്തിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂത്ത മകൾ ആതിര ബിനുകുമാറിെനാപ്പമായതിനാൽ മകൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തിലാണ് പരാതി നൽകാതിരുന്നത്.
ധന്യയുടെ പിതാവ് ബാലൻ ഒരുവശം തളർന്ന് കിടപ്പിലാണ്. 10ന് പുനലൂർ െപാലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം 12ന് ചെങ്ങന്നൂരിലേക്ക് കൈമാറി. ചെങ്ങന്നൂർ െപാലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ചാർജുള്ള മാന്നാർ സി.ഐ ഷിബു പാപ്പച്ചൻ, എസ്.ഐ എം. സുധിലാൽ എന്നിവരുടെ നേതൃത്വത്തിൽ ബിനുകുമാറിെൻറ വീട്ടിൽ എത്തിയപ്പോഴെല്ലാം വീട് അടച്ചുപൂട്ടി ആൾത്താമസമില്ലാത്ത നിലയിലായിരുന്നു. മുമ്പ് ഗൾഫിലായിരുന്ന ബിനുകുമാർ മുളക്കുഴ കോട്ടയിൽ വെൽഡിങ് വർക്ക്ഷോപ്പിലെ ജോലിക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.