തിരുവനന്തപുരം: നിയമവിരുദ്ധമായ മിസോറം ലോട്ടറി സംസ്ഥാനത്ത് വിൽപന നടത്തുന്നത് തടയാൻ സർക്കാർ കർശന നടപടി ആരംഭിച്ചു. ജില്ലകൾ തോറും നികുതിവകുപ്പ് പ്രത്യേക സ്ക്വാഡുകളെ രംഗത്തിറക്കിയിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന ലോട്ടറി കണ്ടെത്താനും അത്തരത്തിൽ ലോട്ടറി വിൽപന നടത്തുന്ന ഏജൻസികളുടെ കേരള ലോട്ടറി വിൽക്കാനുള്ള ലൈസൻസ് റദ്ദാക്കാനുമാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർേദശം.
അതിെൻറ അടിസ്ഥാനത്തിൽ പൊലീസും നികുതിവകുപ്പും കര്‍ശന നടപടി ആരംഭിച്ചു. പാലക്കാട് ഇത്തരത്തിൽ ലോട്ടറികൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മറ്റിടങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്. മിസോറം ലോട്ടറി കേരളത്തിൽ വിറ്റഴിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി ടി.എം. തോമസ് െഎസക്കും വ്യക്തമാക്കി.
പുതിയ ജി.എസ്.ടി ആക്ട് നിലവിൽവന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂതാട്ട നിരോധന നിയമം അസാധുവായ സാഹചര്യത്തിലാണ് മിസോറം ലോട്ടറി വീണ്ടും സംസ്ഥാനത്ത് തങ്ങളുടെ വിൽപന ശക്തമാക്കാനുള്ള നീക്കം നടത്തിയത്. ലോട്ടറി നറുക്കെടുപ്പ് സംബന്ധിച്ച് പത്രപ്പരസ്യം വന്നപ്പോൾ മാത്രമാണ് സംസ്ഥാന സർക്കാർ ഇതരസംസ്ഥാന ലോട്ടറി കേരളത്തിൽ വിൽക്കുന്നതായി കണ്ടെത്തിയത്.
ലോട്ടറി വിൽപന നടത്തുേമ്പാൾ ഏജൻറുമാർ, സബ് ഏജൻറുമാർ എന്നിവരുടെ വിശദാംശങ്ങൾ, സമ്മാനഘടന, അച്ചടിച്ച ലോട്ടറികളുടെയും വിറ്റഴിഞ്ഞവയുടെയും എണ്ണം, ഒറിജിനൽ ടിക്കറ്റുകൾ തുടങ്ങിയവ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, മാത്രമേ നികുതി ഉൾപ്പെടെ ചുമത്താൻ സർക്കാറിന് സാധിക്കുകയുള്ളൂ. ഇതെല്ലാം മിേസാറം സർക്കാർ ലംഘിച്ചെന്നാണ് കേരളത്തിെൻറ നിലപാട്. മുമ്പ് പേപ്പർ, ഒാൺലൈൻ ലോട്ടറികൾ നടത്തി സംസ്ഥാനത്തുനിന്ന് കോടികൾ തട്ടിയവർ തന്നെയാണ് ഇപ്പോൾ വീണ്ടും മിസോറം ലോട്ടറിക്ക് പിന്നിലും പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.