കോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നുകാട്ടി നൽകിയ വിപ്പ് ലംഘിച്ച പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കാൻ കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തീരുമാനം. തെരഞ്ഞെടുപ്പ് കമീഷെൻറ വിധി ചൂണ്ടിക്കാട്ടി ഇവർക്കെതിരായ നിയമനടപടി ശക്തമാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ വിധി കേരള കോണ്‍ഗ്രസ്-എം പ്രവര്‍ത്തകര്‍ക്കാകെ ആവേശം പകരുന്നതാണെന്നും യോഗം വിലയിരുത്തി.
കേരള കോണ്‍ഗ്രസിെൻറ രാഷ്ട്രീയ അന്ത്യം ആഗ്രഹിച്ചവരെ ഇത് നിരാശപ്പെടുത്തും. തെറ്റുതിരുത്തി ഔദ്യോഗിക പാര്‍ട്ടിയുടെ ഭാഗമാകാത്തവര്ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ ജില്ല കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കാനും സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് ജോസ് കെ. മാണി എം.പി അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടന് എം.പി, റോഷി അഗസ്റ്റിന് എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, ജോസഫ് എം. പുതുശ്ശേരി, സ്റ്റീഫന്‍ ജോര്‍ജ്, പി.എം. മാത്യു, എം.എസ്. ജോസ്, ജോസ് ടോം, വി.ടി. ജോസഫ്, കെ.ഐ. ആൻറണി, ചെറിയാന് പോളച്ചിറക്കല്‍, ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, വിജി എം. തോമസ്, സണ്ണി തെക്കേടം, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, എന്‍.എം. രാജു, നിര്‍മല ജിമ്മി, ജെന്നിങ്സ് ജേക്കബ്, റെജി കുന്നംകോട്, സാജന് തൊടുക, അബേഷ് അലോഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.