സുരക്ഷ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി -മന്ത്രി മുഹമ്മദ് റിയാസ്

ഫോർട്ട്കൊച്ചി: സുരക്ഷ വീഴ്ചക്കിടയാക്കുന്ന കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തൃപ്പൂണിത്തുറയിൽ പാലം നിർമാണ സ്ഥലത്ത് അപകടത്തിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

മഴക്കു മുമ്പ് പ്രവൃത്തികൾ നടക്കുന്നയിടങ്ങളിൽ കൃത്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിരുന്നതാണ്. ഇല്ലാത്തയിടങ്ങളിൽ അടിയന്തര ഇടപെടലുകൾ നടത്തണമെന്നും നിർദേശിച്ചിരുന്നു. വീഴ്ചക്ക് നടപടിയുണ്ടാകും. മന്ത്രി പറഞ്ഞു.

Tags:    
News Summary - Action against officials who breach security -Minister Mohammed Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.