തിരുവനന്തപുരം: ഓൺലൈൻ വായ്പ തട്ടിപ്പിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധാരാളം ആളുകള്‍ തട്ടിപ്പിന് ഇരയാകുന്നു. കിട്ടുന്നിടത്തുനിന്നെല്ലാം വായ്പ വാങ്ങുന്നവരെ എളുപ്പത്തില്‍ വഞ്ചിക്കാന്‍ കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ വി. ജോയിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യക്ഷമമായ അന്വേഷണവും നിയമനടപടികളും ഉറപ്പുവരുത്താൻ 19 സൈബര്‍ പൊലീസ് സ്റ്റേഷനുകളും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഹൈടെക് എന്‍ക്വയറി സെല്ലും പ്രവര്‍ത്തിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.