പയ്യന്നൂർ: ലോക്ഡൗൺ മൂലം ഹോട്ടലുകൾ അടച്ചിട്ടതിനെ തുടർന്ന് പ്രധാന പാതയോരങ്ങളിൽ സജീവമായ ബിരിയാണി വിൽപനക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ കടിഞ്ഞാൺ. ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ ലൈസൻസില്ലാത്ത വിൽപന തിങ്കളാഴ്ച മുതൽ തടയുന്നു. ഇതിെൻറ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ വിൽപപന കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തി കർശന നിർദേശങ്ങൾ നൽകി.
ജില്ലയിൽ മാത്രം കണ്ണൂർ മുതൽ പയ്യന്നൂർ വരെയുള്ള ദേശീയ പാതയോരത്തും പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലും അമ്പതിലധികം കേന്ദ്രങ്ങളിൽ ബിരിയാണിയും കുടിവെള്ളവും വിൽക്കുന്നതായാണ് അധികൃതർ കണ്ടെത്തിയത്. സ്വകാര്യ വാഹനങ്ങളിലെത്തി സ്വന്തമായി ഉണ്ടാക്കിയ ബിരിയാണി വിൽപന നടത്തുന്നവരും സംഘമായി വ്യാപാരത്തിലേർപ്പെട്ടവരും ഇതിലുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും ലൈസൻസില്ല. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും നൽകുന്നതായി പരാതി ഉയർന്നതാണ് സർക്കാർ ഇടപെടാൻ കാരണമായത്.
കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ 15 ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. വ്യാപാരികൾ അക്ഷയ കേന്ദ്രം വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് കരുതണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാത്രല്ല സ്ഥാപനങ്ങളിൽ പാചകക്കാരുടെയും വിൽപനക്കാരുടെയും പേരുകൾ എഴുതി വെക്കണം. കോവിഡ് പകരുന്നത് തടയുന്നതിെൻറ ഭാഗമായി വാങ്ങുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും സൂക്ഷിക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.