കടക്ക്​ മുന്നിൽ അകലം പാലിച്ചില്ലെങ്കിൽ ഉടമക്കെതിരെ നടപടി

തിരുവനന്തപുരം: സ്ഥാപനങ്ങൾക്ക്​ മുന്നിൽ ആൾക്കൂട്ടം തടയുന്നതിനും സാമൂഹികഅകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ്​ മേധാവികൾക്ക്​ നിർദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്ത കടയുടമകൾ, സ്ഥാപന നടത്തിപ്പുകാർ, ഉപഭോക്താക്കൾ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കട​ക്ക്​ മുന്നിൽ സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെങ്കിൽ ഉടമക്കെതിരെയും നടപടി വരും.

അവശ്യസർവിസ്​ വിഭാഗത്തിൽപെട്ടവർ യാത്രചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് വേണം. മറ്റുള്ളവർ സത്യവാങ്മൂലം കരുതണം. പുതിയ ജോലിയിൽ പ്രവേശിക്കൽ, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. ഇതിന് സത്യവാങ്മൂലം നിർബന്ധമാണ്.

ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണം. പ്രാദേശികതലത്തിലെ ആവശ്യങ്ങൾ പരിഗണിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങൾ ജില്ല പൊലീസ്​ മേധാവികൾക്ക്​ ഏർപ്പെടുത്താവുന്നതാണെന്നും ഡി.ജി.പി നിർദേശിച്ചു. 

Tags:    
News Summary - സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഷോപ്പ് ഉടമയ്‌ക്കെതിരെ നടപടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.