കൊല്ലത്ത് മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു

കൊല്ലം: തേവലക്കരയിൽ മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തേവലക്കര സ്വദേശി കൃഷ്ണകുമാരിക്കാണ് വെട്ടേറ്റത്. മകൻ മനു മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിചിചി വീട്ടിലെത്തിയ മനു മോഹൻ വീണ്ടും മദ്യപിക്കാനായി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകാൻ കൃഷ്ണകുമാരി തയാറായില്ല. ഇതോടെ മാതാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

കരച്ചിൽ കേട്ട് റോഡിൽനിന്നും ആളുകളെത്തുകയായിരുന്നു. കൃഷ്ണകുമാരിയുടെ കൈക്കും മുഖത്തും പരിക്കുണ്ട്. പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Tags:    
News Summary - son assaulted his mother in drunken state at Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.