കൊല്ലം: മദ്യപിക്കാൻ പണം നൽകാത്തതിന് മകൻ അമ്മയെ വെട്ടിപ്പരിക്കേൽപിച്ചു. കൊല്ലം തേവലക്കര പടിഞ്ഞാറ്റകരയിലാണ് സംഭവം. കൃഷ്ണകുമാരി(52)യെയാണ് മകന്‍ മനു മോഹന്‍ വെട്ടിയത്. വെട്ടേറ്റ കൃഷ്ണകുമാരിയുടെ കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു.
മനു സ്ഥിരമായി മദ്യപിച്ചെത്തി കൃഷ്ണകുമാരിയെ മര്‍ദിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് എത്തിയാണ് പലപ്പോഴും പ്രശ്‌നം പരിഹരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ ആക്രമണമാണ് പരിധിവിട്ടത്.
മനു മദ്യപിക്കാന്നായി പണം ചോദിച്ചപ്പോള്‍ കൃഷ്ണകുമാരി നല്‍കിയിരുന്നില്ല. പിന്നാലെ വീട്ടില്‍ നിന്ന് പോയ മനു മദ്യപിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ നാട്ടുകാരാണ് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മനു മോഹനെതിരെ വധശ്രമത്തിനടക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.