കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി അണിയറയിൽ ചർച്ചനടത്തിയ ഏരിയ കമ്മിറ്റി അംഗത്തിെനതിരെ സി.പി.എം നടപടി. താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോണിനെയാണ് പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കുന്നത്. ഇതോടെ ഇദ്ദേഹം പാർട്ടി ബ്രാഞ്ച് അംഗം മാത്രമാവും. തിരുവമ്പാടിയിലെ തെരഞ്ഞെുടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറുകൂടിയായ ഗിരീഷ് ജോണിെൻറയും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറും ലോക്കൽ സെക്രട്ടറിയുമായ ലിേൻറാ ജോസഫിെൻറയും പേരുകളാണ് തിരുവമ്പാടിയിലെ സ്ഥാനാർഥി നിർണയവേളയിൽ സി.പി.എമ്മിൽ ഉയർന്നത്. ചർച്ചക്കൊടുവിൽ ലിേൻറാക്ക് നറുക്ക് വീണതോടെ ഗിരീഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറിനിന്നു. ലോക്കൽ കമ്മിറ്റികളടക്കം ഇക്കാര്യത്തിൽ വിമർശനമുന്നയിച്ചതോടെ തെരഞ്ഞെടുപ്പിന് പിന്നാലെ വിഷയം താമരശ്ശേരി ഏരിയ കമ്മിറ്റി ചർച്ച െചയ്ത് ജില്ല നേതൃത്വത്തിെൻറ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
പ്രതീക്ഷിച്ച തിരുവമ്പാടി സീറ്റ് കിട്ടാതെ വന്നപ്പോൾ എതിർസ്ഥാനാർഥിയായ സി.പി. ചെറിയമുഹമ്മദിെൻറ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത് 'പൊറുക്കാനാവാത്ത കുറ്റ'മായാണ് ജില്ല നേതൃത്വം വിലയിരുത്തിയത്. മാത്രമല്ല ഗിരീഷിന് കുഞ്ഞാലിക്കുട്ടിയിൽ നിന്ന് സ്ഥാനാർഥിത്വത്തിൽ ലഭിച്ച 'ഓഫർ' യഥാസമയം പാർട്ടിയെ അറിയിച്ചില്ല.
നടപടി ഉടൻ കീഴ്ഘടകങ്ങളിലേക്ക് റിപ്പോർട്ട് െചയ്യും. 4,643 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് തിരുവമ്പാടിയിലിൽ ഇത്തവണ സി.പി.എം വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.