കോടഞ്ചേരി മിശ്ര വിവാഹം; ജോർജ് എം. തോമസിനെതിരെ സി.പി.എം നടപടി ഇന്ന്

കോഴിക്കോട്: കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്ര വിവാഹത്തിൽ 'ലവ് ജിഹാദ്' പരാമർശം നടത്തിയ സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം. തോമസിനെതിരെ ഇന്ന് നടപടിയെടുത്തേക്കും. സി.പി.എം സംസ്ഥാന സമിതിയുടെ നിർദേശമനുസരിച്ച് ഇന്ന് ചേരുന്ന ജില്ല സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിയെ കുറിച്ച് ചർച്ച ചെയ്യുക. വൈകീട്ട് ചേരുന്ന ജില്ല കമ്മിറ്റി യോഗത്തിൽ സെക്രട്ടേറിയേറ്റ് യോഗത്തിലെ തീരുമാനം റിപ്പോർട്ട് ചെയ്യും.

മുൻ എം.എൽ.എയുടെ പ്രതികരണം പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന​ സെ​ക്ര​ട്ടേ​റി​യ​റ്റും സം​സ്ഥാ​ന ക​മ്മി​റ്റി​യും വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഇ​തി‍െൻറ തീ​രു​മാ​നം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ​ചെ​യ്യു​ന്ന​തോ​ടൊ​പ്പം ജോ​ർ​ജ്​ എം. ​തോ​മ​സി​നോ​ട്​ വി​​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്യു​മെ​ന്നാ​ണ്​ വി​വ​രം. ജോ​ർ​ജ്​ എം. ​തോ​മ​സി​ന്‍റേ​ത്​ പാ​ർ​ട്ടി വി​രു​ദ്ധ​നി​ല​പാ​ടാ​െ​ണ​ന്നും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ തു​ട​ർ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നു​മാ​ണ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ത​ന്നെ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ ന​യ​നി​ല​പാ​ടി​ൽ വ്യ​​തി​യാ​ന​മു​ണ്ടാ​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണ്​ മു​തി​ർ​ന്ന നേ​താ​വി​ൽ നി​ന്നു​ണ്ടാ​യ​തെ​ന്നാ​ണ്​ ജി​ല്ല നേ​തൃ​ത്വ​ത്തി‍െൻറ വി​ല​യി​രു​ത്ത​ൽ. 'ലൗ ​ജി​ഹാ​ദ്'​ ആ​ർ.​എ​സ്.​എ​സ്​ പ്ര​ചാ​ര​ണ​മാ​​ണ്. വി​ദ്യാ​ഭ്യാ​സം നേ​ടി​യ യു​വ​തി​ക​ളെ പ്രേ​മം ന​ടി​ച്ച് മ​തം മാ​റ്റി വി​വാ​ഹം ചെ​യ്യാ​ന്‍ നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി പാ​ര്‍‌​ട്ടി രേ​ഖ​ക​ളി​ലു​ണ്ടെ​ന്നാ​യി​രു​ന്നു ജോ​ര്‍ജ് എം. ​തോ​മ​സി‍െൻറ പ​രാ​മ​ര്‍ശം.

ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വും പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ യു​വാ​വി‍െൻറ വി​വാ​ഹം മ​ത​മൈ​ത്രി ത​ക​ർ​ക്കു​മെ​ന്ന ത​ര​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​യാ​ൾ​ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്​ ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നും വി​ല​യി​രു​ത്തി. പ്രാ​ദേ​ശി​ക​മാ​യ ഒ​രു വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​ക്ക്​ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി വ​രെ വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യ​തി​നെ ചെ​റു​താ​യി കാ​ണാ​നാ​വി​ല്ല. ​ക്രൈ​സ്ത​വ സ​ഭ​യെ പി​ണ​ക്കാ​തി​രി​ക്കു​ന്ന​തി​നൊ​പ്പം മു​സ്​​ലിം സ​മൂ​ഹ​ത്തി‍െൻറ സി.​പി.​എം വി​ശ്വാ​സ്യ​ത​ക്ക്​ ക​ള​ങ്കം വ​രു​ത്തു​ക​യും ചെ​യ്യ​രു​ത്​ എ​ന്ന​തി​നാ​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ​ക്കു പ​ക​രം പ​ര​സ്യ ശാ​സ​ന പോ​ലു​ള്ള ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ​തി​നാ​ൽ വി​ശ​ദീ​ക​ര​ണം തേ​ടി കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​​ലേ​ക്ക്​ പോ​കാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

Tags:    
News Summary - Action may be taken against George M Thomas today by CPM kozhikode district committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.