തിരുവനന്തപുരം: ബലിപെരുന്നാൾ ദിനത്തിൽ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകർക്ക് ഡ്യൂട്ടി നൽകിയ നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. തസ്തിക നിർണയവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിക്കാനായി നിശ്ചിയിച്ച 16,17 തീയതികൾക്ക് പകരം മറ്റ് രണ്ട് ദിവസമാണ് പകരം നിശ്ചയിച്ചത്.
16ാം തീയതി ഡ്യൂട്ടി എടുക്കാൻ കഴിയാത്തവർക്ക് 18നും പെരുന്നാൾ ദിനമായ 17ന് ഡ്യൂട്ടിക്ക് വരാൻ കഴിയാത്തവർക്ക് 19ാം തീയതിയും ഡ്യൂട്ടി എടുക്കാം എന്നാണ് പുതിയ ഉത്തരവിലുള്ളത്. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യാപകർക്കാണ് പെരുന്നാൾ ദിനം ഡ്യൂട്ടി ഇട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.