മുണ്ടക്കയം ഈസ്റ്റ്: പള്‍സര്‍ സുനിയുടെയും സഹതടവുകാരെൻറയും വെളിെപ്പടുത്തലുകളുടെ അടിസ്ഥാനത്തില്‍, നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അേന്വഷിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കേസ് സി.ബി.ഐപോലുള്ള ഏജന്‍സിക്ക് കൈമാറണം. മുണ്ടക്കയം ഈസ്റ്റിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെന്നിന്ത്യയിലെ പ്രമുഖനടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം ഇതുസംബന്ധിച്ച് താൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കിയിരുന്നു. എന്നാല്‍, ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തറപ്പിച്ചുപറയുകയായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിനെതിരായി യാഥാർഥ്യം പുറത്തുവന്നിരിക്കുകയാണ്. പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ സൗകര്യം എങ്ങനെയുണ്ടായെന്ന് മറുപടി നല്‍കണം. അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം. നടിയെ ആക്രമിച്ചപ്പോൾ സിനിമലോകം പ്രതികരിക്കാത്തതിലും ദുസ്സൂചന വ്യക്തമാണ്. ചിലയാളുകള്‍ മാത്രമാണ് സിനിമ രംഗത്തുനിന്ന് പ്രതികരിക്കാന്‍ തയാറായത്. പിന്നീടവര്‍ പിന്മാറുകയും ചെയ്തു. ഇതേക്കുറിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.