നടി ആക്രമണ കേസ്​: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വീണ്ടും പരിഗണിക്കും

കൊച്ചി: നടി ആക്രമണ കേസിലെ പ്രതി നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹരജി നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും. നേരത്തേ ഉത്തരവിനായി മാറ്റിയ ഹരജി ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ്​ കെ. ബാബു മാറ്റിയിരുന്നു.

വ്യാഴാഴ്ച ഇത്​ പരിഗണന പട്ടികയിൽപെടുത്തിയിരുന്നു. എന്നാൽ, ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ അറിയിച്ചതോടെയാണ്​ നവംബറിലേക്ക്​ മാറ്റിയത്​. തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈകോടതി വ്യവസ്ഥ വെച്ചിരുന്നെങ്കിലും ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ്​ ഹരജി.

Tags:    
News Summary - Actress assault case: Dileep's bail plea to be canceled will be considered again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.