ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി സുപ്രീംകോടതി തള്ളി. കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹരജിയാണ് ഇന്ന് സുപ്രീംകോടതിയും തള്ളിയത്.
വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും അതിജീവിത അറിയിച്ചിരുന്നു.
എന്നാൽ, ഭർത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയിക്കുമെന്ന് കോടതി ചോദിച്ചു. ജുഡീഷ്യൽ ഉദ്യാഗസ്ഥയെ സമ്മർദ്ദത്തിലാക്കാൻ ഇത്തരം ഹർജികൾ ഇടയാക്കില്ലേ എന്നും കോടതി അഭിപ്രായപ്പെട്ടു. വിചാരണ കോടതി ജഡ്ജി നേരിട്ടോ അല്ലാതെയോ ദിലീപുമായി ബന്ധം ഉണ്ടാക്കിയതിന് തെളിവുണ്ടോ എന്ന് ജസ്റ്റിസ് അജയ് രസ്തോഗി ചോദിച്ചു.
ഹൈകോടതി വിധി റദ്ദാക്കി വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.