കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ സാക്ഷിവിസ്താരം ഈ മാസം 16ന് പുനരാരംഭിക്കും. കേസിലെ എട്ടാംപ്രതിയും നടനുമായ ദിലീപിെൻറ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിലും അന്ന് വിധിപറയും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പ്രോസിക്യൂഷൻ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
കേസിലെ പത്താംപ്രതി വിഷ്ണു കുറ്റസമ്മത മൊഴി നൽകി മാപ്പുസാക്ഷിയാകാൻ അവസരം ചോദിച്ച് സമർപ്പിച്ച ഹരജിയും കോടതി 15ന് പരിഗണിക്കും. ദിലീപിെൻറ അഭിഭാഷകന് കോവിഡ് ബാധിച്ചതോടെ രണ്ടാഴ്ചമുമ്പ് നിർത്തിവെച്ച വിചാരണയാണ് പുനരാരംഭിക്കുന്നത്. 2020 ജനുവരിയിൽ തുടങ്ങിയ വിചാരണയിൽ ഇതുവരെ 82 സാക്ഷികളെയാണ് വിസ്തരിച്ചത്.
ഇനിയും 230 സാക്ഷികളെ വിസ്തരിക്കാൻ ബാക്കിയുണ്ട്. കോവിഡ് പകർച്ചയുടെ സാഹചര്യത്തിൽ വിചാരണ പൂർത്തിയാക്കാൻ സാവകാശംതേടി വിചാരണകോടതി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.