നടിയെ ആക്രമിച്ച കേസ്​: വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന്​ ദിലീപ്​

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന്​ നടൻ ദിലീപി​​െൻറ ഹരജി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങൾ പരിഗണിക്കണമെന്നും​ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ദിലീപ്​ ആവശ്യപ്പെട്ടു. ബുധനാഴ്​ച എല്ലാ പ്രതികളോടും ഹാജരാവാൻ വിചാരണകോടതി നിർദേശിച്ചിരുന്നു.

14ന്​ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ്​ ദിലീപ്​ കോടതിയിൽ ഹരജി നൽകിയത്​. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വേണമെന്ന ഹരജിയും നേരത്തെ താരം നൽകിയിരുന്നു​. വിചാരണക്ക്​ മുമ്പ്​ ദൃശ്യങ്ങൾ വിട്ടു​കിട്ടണമെന്നായിരുന്നു ദിലീപി​​​െൻറ ആവശ്യം. ഇൗ വാദം അങ്കമാലി കോടതി തള്ളിയതിനെ തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​. ഇരു ഹരജികളും നാളെ ഹൈകോടതി പരിഗണിക്കും.

Tags:    
News Summary - actress attack case dileep arrest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.