കൊച്ചി: നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ബുധനാഴ്ച അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാവും ഹാജരാക്കുക. ഹാജരാക്കാൻ നിർദേശിച്ച് ആലുവ സബ് ജയിൽ അധികൃതർക്ക് പ്രൊഡക്ഷൻ വാറൻറ് കൈമാറിയിട്ടുണ്ട്.
ദിലീപിെൻറ ജാമ്യാപേക്ഷയും ബുധനാഴ്ചതന്നെ പരിഗണനക്ക് വരുന്നുണ്ട്. കസ്റ്റഡി അനുവദിക്കുകയാണെങ്കിൽ ജാമ്യാപേക്ഷ തള്ളുകയോ ജാമ്യാപേക്ഷ കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം പരിഗണിക്കാൻ മാറ്റിവെക്കുകയോ ചെയ്യും. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടാൽ കോടതിമുറിയിലെ വാദം കേൾക്കലിന് ശേഷമാവും കോടതി ഇതിൽ ഉത്തരവ് പുറപ്പെടുവിക്കുക. ചൊവ്വാഴ്ച മജിസ്ട്രേറ്റിെൻറ വീട്ടിൽ എത്തിച്ച് റിമാൻഡ് ചെയ്തെങ്കിലും കസ്റ്റഡി അപേക്ഷ പരിഗണിക്കുേമ്പാൾ ദിലീപിനെ കോടതിയിലെ പ്രതിക്കൂട്ടിലാവും നിർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.