നടിയുടെ ദൃശ്യങ്ങൾ: ദിലീപിന്‍റെ ഹരജി ഇന്ന് ഹൈകോടതിയിൽ

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. ഹരജിയില്‍ ഇന്ന് വിശദവാദം നടക്കും. ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ ദിലീപിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നാണ് പൊലീസ് നിലപാട്. ഹൈകോടതിയിലെ ഹരജിയില്‍ തീരുമാനം ആകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്‍റെ ആവശ്യം സിംഗ്ള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Actress Attack Case: Dileep Petition Considered High Court today -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.