സ്രാവുകൾ കുടുങ്ങാനുണ്ടെന്ന്​ പൾസർ സുനി

അങ്കമാലി: നടി​െയ ആക്രമിച്ച കേസിൽ സ്രാവുകൾ ഇനിയും കുടുങ്ങാനുണ്ടെന്ന്​ പ്രതി പൾസർ സുനിൽ കുമാർ. കേസിൽ റിമാൻഡ്​ കാലാവധി കഴിഞ്ഞ സുനി​െയ അങ്കമാലി മെജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ്​ മാധ്യമങ്ങളോട്​ ഇക്കാര്യം പറഞ്ഞത്​. യഥാർഥ പ്രതികളുടെ പേരാണോ ഇ​േപ്പാൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന​െതന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ സുനിൽ കുമാർ ഉത്തരം പറഞ്ഞില്ല. 

സുനിലിനെ കാക്കനാ​െട്ട ജയിലിൽ നിന്ന്​ പൊലീസ്​ വാഹനത്തിലേക്ക്​ കയറ്റിയപ്പോഴും കോടതിയിൽ എത്തിയപ്പോഴും മാധ്യമങ്ങളെ ​െപാലീസ്​ അകറ്റി നിർത്തി. കോടതി നടപടിക്രമങ്ങളിൽ നിന്നും മാധ്യമങ്ങളെ അകറ്റി നിർത്തിയിരിക്കുന്നു.  

അതേസമയം, സുരക്ഷാ ഭീഷണിയുള്ളതിനാൽ ജാമ്യത്തിന്​ അപേക്ഷിക്കേണ്ടതെന്നാണ്​ പൾസർ സുനി പറഞ്ഞതെന്ന്​ അഭിഭാഷകൻ ബി.എ ആളുർ മാധ്യമങ്ങ​േളാട്​ പറഞ്ഞു. ജയിലിന്​ പുറത്ത്​ ഭീഷണിയുണ്ട്​. അതിനാൽ ജാമ്യത്തിന്​ അപേക്ഷിക്കേശണ്ടന്നാണ്​ സുനി ആവശ്യ​െപ്പട്ടതെന്ന്​ ആളൂർ വ്യക്​തമാക്കി. 

നടി​െയ ആക്രമിച്ച കേസ്​ വഴിത്തിരിവിൽ എത്തി നിൽക്കുന്നതിനി​െടയാണ് ഇന്ന്​ പ്രതിയു​െട റിമാൻഡ്​ കാലാവധി പൂർത്തിയായത്​. നേരത്തെ ചോദ്യം ​െചയ്യലിൽ പറയാത്ത പല കാര്യങ്ങളും പ്രതിയിൽ നിന്ന്​ പിന്നീട്​ ​െപാലീസിന്​ ലഭിച്ചിരുന്നു. ഇതി​​​െൻറ അടിസ്​ഥാനത്തിൽ നടൻ ദിലീപിനെയും നാദിർഷയെയും പൊലീസ്​ ചോദ്യം െചയ്​തിരുന്നു. നടി​െയ ആക്രമിച്ച കേസും ഗൂഢാലോചന കേസും കൂടാതെ, ജയിലിൽ നിന്ന്​ ഫോൺ ചെയ്​തുവെന്ന മ​െറ്റാരു കേസും പൾസർ സുനി​െക്കതി​െരയുണ്ട്​. 
 

Tags:    
News Summary - actress attack case: high persons are involve in the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.