കൊച്ചി: ഉന്നതരുടെ പങ്കാളിത്തവും അപ്രതീക്ഷിത വഴിത്തിരിവുകളുംകൊണ്ട് സംസ്ഥാനത്ത് സാധാരണക്കാർവരെ അസാധാരണ ജാഗ്രതയോടെ പിന്തുടർന്ന കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. അവസാന നിമിഷംവരെ കേസിൽ ഉറച്ചുനിൽക്കാനുള്ള നടിയുടെ നിശ്ചയദാർഢ്യവും അന്വേഷണത്തിന് കരുത്തായി. രാജ്യത്തെ ആദ്യ ക്വേട്ടഷൻ മാനഭംഗമെന്ന നിലയിലും കേസ് ശ്രദ്ധിക്കപ്പെട്ടു.
2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. നടി പുതിയ ചിത്രത്തിെൻറ ജോലികൾക്ക് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്നു. ദേശീയപാതയിൽ നെടുമ്പാശ്ശേരി വിമാനത്താവള ജങ്ഷൻ കഴിഞ്ഞപ്പോൾ പിന്നാലെയെത്തിയ ടെേമ്പാ ട്രാവലർ നടി സഞ്ചരിച്ചിരുന്ന ഒൗഡി കാറിൽ ചെറുതായൊന്ന് ഇടിപ്പിച്ചു. പുറയാർ ഭാഗത്ത് എത്തിയപ്പോൾ ട്രാവലർ കുറുകെയിട്ട് അതിൽനിന്ന് രണ്ടുപേർ നടിയുടെ കാറിൽ കയറി. രണ്ട് മണിക്കൂറോളം പലവഴികളിലൂടെ കറങ്ങിയ വാഹനത്തിൽവെച്ച് അക്രമികൾ അവരെ ഉപദ്രവിച്ചു. പാലാരിവട്ടംവരെ ദേശീയപാതയിൽനിന്ന് മാറി ആളൊഴിഞ്ഞ ഉൾവഴികളിലൂടെയാണ് വാഹനം സഞ്ചരിച്ചത്.
അർധരാത്രി കാക്കനാട് ഭാഗത്ത് നടനും സംവിധായകനുമായ ലാലിെൻറ വീടിന് മുന്നിൽ നടിയെ ഉപേക്ഷിച്ച് അക്രമികൾ കടന്നു. ഭയന്നുവിറച്ച നടി ലാലിെൻറ വീട്ടിൽ അഭയം തേടി. ലാൽ അറിയിച്ചതനുസരിച്ച് െഎ.ജി പി. വിജയെൻറ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര, അസി. കമീഷണർ എം. ബിനോയി എന്നിവർ സ്ഥലത്തെത്തി നടിയുടെ മൊഴിയെടുത്തു. വിവരമറിഞ്ഞെത്തിയ സ്ഥലം എം.എൽ.എ പി.ടി. തോമസിെൻറ ഇടപെടലും പൊലീസ് നടപടിക്ക് വേഗം കൂട്ടി.
രാത്രിതന്നെ പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി. പ്രതികൾ സഞ്ചരിച്ച ട്രാവലർ പിന്നീട് തമ്മനം-പുല്ലേപ്പടി റോഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. മുഖ്യപ്രതി പൾസർ സുനിയെ രക്ഷപ്പെടാൻ സഹായിച്ച വടിവാൾ സലീം, പ്രദീപ് എന്നിവർ ഫെബ്രുവരി 19ന് അറസ്റ്റിലായി. 23ന് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് സുനിയും കൂട്ടാളി വിജീഷും പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.