കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദ ാക്കി. പത്തനംതിട്ട സ്വദേശി സനിൽകുമാർ എന്ന മേസ്തിരി സനിലിെൻറ ജാമ്യമാണ് എറണാകുള ം അഡീഷനൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് റദ്ദാക്കിയത്. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഹാജരാവാത്തതിനെത്തുടർന്നാണ് നടപടി.
നേരത്തേ ഹാജരാവാത്തതിനെത്തുടർന്ന് ഇയാൾക്ക് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ജാമ്യം നിന്നവർക്ക് നോട്ടീസ് അയക്കാനും നിർദേശമുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ മറ്റൊരു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാലാണ് കോടതിയിൽ ഹാജരാവാത്തതെന്നുമാണ് കണ്ടെത്തിയത്.
അതിനിടെ, തന്നെ എറണാകുളം ജയിലിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു പ്രതി മണികണ്ഠൻ സമർപ്പിച്ച ഹരജി കോടതി തള്ളി. പൾസർ സുനി, പ്രദീപ്, മാർട്ടിൻ, വിജീഷ് എന്നീ പ്രതികൾ നൽകിയ ഹരജികൾ ചൊവ്വാഴ്ച വാദം കേൾക്കാനും മാറ്റിയിട്ടുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പൾസർ സുനി, മാർട്ടിൻ ആൻറണി, മണികണ്ഠൻ, വിഷ്ണു, വിജേഷ്, പ്രദീപ് എന്നീ പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യത്തിൽ കഴിയുന്ന സലീം എന്ന വടിവാൾ സലീം, ചാർലി തോമസ്, വിഷ്ണു എന്നീ പ്രതികൾ നേരിട്ടും ഹാജരായി. നടൻ ദിലീപും സനിൽകുമാറും മാത്രമാണ് ഹാജരാവാതിരുന്നത്. ദിലീപിന് ഡിസംബർ രണ്ടുവരെ ദുബൈയിൽ പോകാൻ കോടതി അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹാജരാവാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.