നാദിർഷയും അപ്പുണ്ണിയും പ്രതികളായേക്കും; സഹോദര​െൻറ പങ്കും അന്വേഷിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയും ദിലീപി​​​െൻറ മാനേജർ അപ്പുണ്ണിയും പ്രതികളായേക്കും. തെളിവു നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ്​ ഇരുവർക്കുമതി​െരയുള്ള കുറ്റം. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും പൊലീസിനെ അറിയിക്കാർ ശ്രമിക്കാതെ മറച്ചു പിടിച്ചുവെന്ന കുറ്റവും ഇവർക്കെതി​രെ ചുമത്തും. സംഭവം വഴിതിരിച്ചു വിടാൻ ദിലീപിനെ ഇരുവരും സഹായിച്ചെന്നും പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്​. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. 

നേരത്തെ, നാദിർഷയെ പ്രതിയാക്കില്ലെന്നായിരുന്നു പൊലീസ്​ പറഞ്ഞിരുന്നത്​. പ്രതികളെ ഒതുക്കാൻ നാദിർഷയും അപ്പുണ്ണിയും ശ്രമിച്ചുവെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.  എന്നാൽ ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നതിനെ കുറിച്ച്​ ​ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല.  

ദിലീപി​​​െൻറ സഹോദരൻ അനൂപിനെ കുറിച്ചും അന്വേഷണം നടക്കുന്നു. സംഭവം ഒതുക്കി തീർക്കാൻ അനൂപ്​ ശ്രമിച്ചുവെന്ന്​ പൊലീസ്​ സംശയിക്കുന്നു. ഏപ്രിൽ രണ്ടാം വാരം പ്രതി വിഷ്​ണു ദിലീപി​​​െൻറ വീട്ടിലെത്തി സഹോദരൻ അനൂപിനെ കണ്ടിരുന്നു. അതിനാൽ അനൂപിനെയും പൊലീസ്​ വീണ്ടും ചോദ്യം ചെയ്യും. 

Tags:    
News Summary - actress attack case: nadiirsha and appunni to be accused -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.