കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവനെയും മാതാവിനെയും പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യംചെയ്യും. ദിലീപും മുഖ്യപ്രതി പൾസർ സുനിയും രണ്ടാംഘട്ട ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയ സുപ്രധാന വിവരങ്ങളിൽ വ്യക്തതവരുത്താനാണിതെന്ന് പ്രത്യേക അന്വേഷണസംഘാംഗം ‘മാധ്യമ’ത്തോട് പറഞ്ഞു. ദിലീപും പൾസർ സുനിയും വെളിപ്പെടുത്തിയ നിർണായക വിവരങ്ങൾ ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസിൽ പ്രധാന തെളിവാകുമെന്ന് അന്വേഷണസംഘം കരുതുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവരോടും ആവശ്യപ്പെട്ടുകഴിഞ്ഞു. കൊച്ചിയിൽതന്നെയുള്ള ഇരുവരും പൊലീസ് നിരീക്ഷണത്തിലാണ്. 90 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കേണ്ടതിനാൽ നടപടി വേഗത്തിലാക്കും.
കേസിൽ കാവ്യക്കും മാതാവിനും പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. എന്നാൽ, ദിലീപിെൻറയും സുനിയുടെയും മൊഴികളിലെ വൈരുധ്യവും സാഹചര്യത്തെളിവുകളും പുതിയ വെളിപ്പെടുത്തലുകളും വ്യക്തമാകാൻ ഇരുവരെയും ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തശേഷം സീഡി കാവ്യയുടെ വസ്ത്രവ്യാപാരശാലയിൽ ഏൽപിച്ചെന്ന പൾസർ സുനിയുടെ മൊഴി സ്ഥിരീകരിക്കുകയാണ് പ്രധാന ഉദ്ദേശ്യമെന്നാണ് സൂചന. പൾസൾ പറയുന്ന ‘മാഡം’ കാവ്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതും സ്ഥിരീകരിക്കേണ്ടതുണ്ട്. കാവ്യയുടെ വസ്ത്രവ്യാപാരകേന്ദ്രത്തിലെ പരിശോധനയിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇടക്ക് കാവ്യയെയും മാതാവിനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഇതേതുടർന്ന് ഉപേക്ഷിച്ചിരുന്നു. പിന്നീട് ദിലീപും പൾസർ സുനിയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംെചയ്യണമെന്ന തീരുമാനത്തിലെത്തിയത്. സാമ്പത്തിക ഇടപാടുകൾ, ദൃശ്യങ്ങൾ പകർത്തിയ സീഡി, ഗൂഢാലോചന എന്നിവയെക്കുറിച്ച വിവരങ്ങൾ ഇവരിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇവർക്കുപുെമ നടൻ മുകേഷിനെയും ഏതാനും പ്രമുഖ രാഷ്്ട്രീയ നേതാക്കളെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.
ഗൂഢാലോചന തെളിയിക്കാൻ രാജ്യത്തെ മുന്തിയ സാേങ്കതിക വിദഗ്ധരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. തെളിവുകൾ ഇവരുടെ സാന്നിധ്യത്തിൽ േക്രാഡീകരിച്ച് റിപ്പോർട്ട് തയാറാക്കും. പൾസർ സുനിയുമായി ദിലീപ് നടത്തിയ ഗൂഢാലോചനയുടെ മുഴുവൻ തെളിവും ലഭിച്ചതായി ആലുവ റൂറൽ എസ്.പി എ.വി. ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു. പൾസർ വെറും ഉപകരണം മാത്രമാണ്. സംവിധായകൻ നാദിർഷാ, ദിലീപിെൻറ മാനേജർ അപ്പുണ്ണി എന്നിവർക്കെതിരെയും കുറ്റപത്രം തയാറാക്കുന്നുണ്ട്. ഗൂഢാലോചനയടക്കമുള്ള വിവരങ്ങൾ മറച്ചുവെച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. തെളിവുകൾ നശിപ്പിച്ചതിെൻറപേരിലും കേസുണ്ടാകും. എല്ലാ ഗൂഢാലോചനയിലും അപ്പുണ്ണിക്കുള്ള പങ്കും വ്യക്തമായിട്ടുണ്ട്. കേസിൽനിന്ന് രക്ഷപ്പെടാനാകാത്തവിധമുള്ള തെളിവുകളാകും കുറ്റപത്രത്തിൽ രേഖപ്പെടുത്തുക. സിനിമരംഗത്തെ ചില പ്രമുഖർക്കെതിരെയും ദിലീപ് മൊഴിനൽകിയതിനാൽ അവരെകൂടി ചോദ്യംചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.