ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസ്: സായ് ശങ്കറിനെ മാപ്പ് സാക്ഷിയാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെ മാപ്പ് സാക്ഷിയാക്കും. മാപ്പുസാക്ഷിയാക്കുന്നതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്.

ഇതേതുടർന്ന് കോടതി സായ് ശങ്കറിന് നോട്ടീസയച്ചു. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. വധ ഗൂഢാലോചനാകേസിൽ തെളിവ് നശിപ്പിക്കാൻ സഹായിച്ചെന്നായിരുന്നു സായ് ശങ്കറിനെതിരായ ആരോപണം.

എപ്രിൽ എട്ടിന് പുട്ടപർത്തിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരന്നു.

Tags:    
News Summary - Actress attack case: Sai Shankar to be pardoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.