വനിത ജഡ്​ജിയുടെ കീഴിലെ വിചാരണയിൽ തൃപ്തയല്ലെന്ന് നടി; മാറ്റാൻ ഇരയുടെ ​അപേക്ഷ

കൊച്ചി: നടി ആക്രമണ കേസിലെ വിചാരണ നടപടികൾ എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വര്‍ഗീസിൽ നിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഇരയായ നടി ഹൈകോടതി രജിസ്​ട്രാർക്ക്​ കത്തയച്ചു. ജഡ്ജി മാറുന്നില്ലെങ്കിലും കേസ്​ പ്രത്യേക കോടതിയിൽ നിന്ന്​ സെഷൻസ്​ കോടതിയിലേക്ക്​ മാറ്റാനുള്ള തീരുമാനത്തിന്​ പിന്നാലെയാണ്​ ഈ ആവശ്യമുന്നയിച്ച്​ നടി രജിസ്​ട്രാർ ജനറലിന്​ ഇ-മെയിലിൽ അപേക്ഷ അയച്ചത്​.

നിലവിൽ വിചാരണ നടക്കുന്ന സി.ബി.ഐ സ്പെഷൽ കോടതിയിൽ പുതിയ ജഡ്ജിയെ നിയമിച്ച് ഉത്തരവിറക്കിയതിനെ തുടർന്ന്​ നടി ആക്രമണ കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം. വർഗീസ് സി.ബി.​ഐ പ്രത്യേക കോടതിയുടെ അധികച്ചുമതല നിർവഹിക്കുകയായിരുന്നു.

എന്നാൽ, നിലവിലെ വനിത ജഡ്​ജിയുടെ കീഴിൽ നടക്കുന്ന വിചാരണയിൽ താൻ തൃപ്തയല്ലെന്ന നടിയുടെ അപേക്ഷയിൽ പറയുന്നു. ഇവിടെ വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്ന്​ താൻ നൽകിയ പല ഹരജികളിലുമെടുത്ത നീതിപൂർവമല്ലാത്ത തീരുമാനങ്ങളിൽനിന്ന്​ വ്യക്​തമാണ്​. ഈ സാഹചര്യത്തിൽ സി.ബി.ഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിത ജഡ്​ജിയെ കൊണ്ടോ വിചാരണ നടത്തണമെന്നാണ്​ ആവശ്യം.

വനിത ജഡ്ജിമാർ ലഭ്യമല്ലെങ്കിൽ പുരുഷ ജഡ്​ജിയായാലും മതിയെന്നും അപേക്ഷയിൽ പറയുന്നു. അപേക്ഷ തുടർനടപടിക്കായി ജഡ്​ജിമാരടങ്ങുന്ന ഹൈകോടതി അഡ്മിനിസ്​ട്രേറ്റിവ്​ കമ്മിറ്റിക്ക്​ മുന്നിൽ രജിസ്​ട്രാർ ജനറൽ സമർപ്പിക്കാനാണ്​ സാധ്യത.

Tags:    
News Summary - Actress attack case: Victim pleads to change judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.