കൊച്ചി: നടൻ പ്രതിയായ പീഡനക്കേസിൽ വനിത ജഡ്ജി വിചാരണ നടത്തണമെന്നും നടപടികൾ തൃശൂരിലെ ഉചിതമായ കോടതിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട് ഹൈകോടതിയിൽ പീഡനത്തിനിരയായ യുവനടിയുടെ ഹരജി. ഇൗ ആവശ്യമുന്നയിച്ച് നൽകിയ ഹരജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്.
എറണാകുളം ജില്ലയിൽ വനിത ജഡ്ജിമാരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഹരജി തള്ളിയത്. ഇൗ സാഹചര്യത്തിലാണ് തൃശൂർ സെഷൻസ് പരിധിയിലേക്ക് വിചാരണ മാറ്റണമെന്ന ആവശ്യമുന്നയിച്ചിട്ടുള്ളത്.
സാധ്യമെങ്കിൽ പീഡനക്കേസുകൾ വനിത ജഡ്ജിയുടെ കോടതിയിൽ വിചാരണ നടത്തണമെന്ന് ക്രിമിനൽ നടപടിച്ചട്ടത്തിൽ വ്യവസ്ഥയുണ്ട്. കേസിലെ ഇരയെന്ന നിലയിൽ ഇൗ അവകാശം തനിക്കുണ്ട്.
സ്വകാര്യതയും അന്തസ്സും സംരക്ഷിക്കപ്പെടണം. സ്വകാര്യത മൗലികാവകാശമാണ്. പ്രത്യേക വിചാരണക്കോടതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥനും നിവേദനം നൽകിയിരുന്നു. എന്നാൽ, പ്രിൻസിപ്പൽ സെഷൻസ് കോടതി വിചാരണ നടപടി തുടരുകയാണ് ചെയ്തതെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.