കുന്തീദേവിയോട് ഉപമിച്ചത് സത്യമാണ്, സമൂഹ മാധ്യമങ്ങളിൽ ചിലർ അതിനെ വളച്ചൊടിച്ചു, തെറ്റായ ഒന്നും പറഞ്ഞിട്ടില്ല, പരാതി നൽകാനുണ്ടായ സാഹചര്യം അറിയില്ല -ബോബി ചെമ്മണ്ണൂർ

കൊച്ചി: ആശ്ലീല അധിക്ഷേപങ്ങൾ നടത്തിയ സംഭവത്തിൽ നടി ഹണിറോസ് പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ. തെറ്റായ ഉദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ലെന്നും നടി ഇപ്പോൾ പരാതി നൽകാനുണ്ടായ സാഹചര്യം അറിയില്ലെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.

'മാസങ്ങൾക്ക് ഒരു ഉദ്ഘാടന സമയത്ത് ഹണിറോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഉപമിച്ചിരുന്നു. അതിൽ ആസമയത്ത് പരാതിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ കേസ് നൽകാനുണ്ടായ സാഹചര്യം അറിയില്ല. തെറ്റായ ഒരു ഉദ്ദേശ്യവും തനിക്കുണ്ടായിരുന്നില്ല.

കുന്തീദേവി എന്നു പറഞ്ഞാൽ മോശമായ കാര്യമൊന്നും അല്ല. വാക്കുകളെ പലരും സമൂഹ മാധ്യമങ്ങളിലൂടെ ചിലർ മറ്റൊരു രീതിയിൽ  പ്രചരിപ്പിച്ചതാണ്. ഉദ്ഘാടന ചടങ്ങിനെത്തിയാൽ ആഭരണം അണിയിക്കാറുണ്ട്. കൂടെ ഡാൻസ് കളിക്കാറുണ്ട്. മാർക്കറ്റിങ്ങിന്റെ ഭാഗമായി ചെയ്യുന്നതാണ്. ഇതിലൊന്നും ഇതുവരെ അവർക്ക് പരാതി ഉണ്ടായിരുന്നില്ല. ഇപ്പോൾ പരാതി നൽകാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ല' -ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഇന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നടി നേരിട്ടെത്തി പരാതി നൽകിയത്. നടി തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോബി ചെമ്മണൂരിനോട് താങ്കൾ പണത്തിന്‍റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നും അവർ കുറിച്ചിട്ടുണ്ട്.

Tags:    
News Summary - Actress Honey Rose's complaint; Bobby Chemmannur's response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.