ശബരിമല തീർഥാടകനെ ഇടിച്ചുതെറിപ്പിച്ച ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിയെ സ്പെഷ്യൽ പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നു

മിനിലോറിയിടിച്ച് ശബരിമല തീർഥാടകൻ മരിച്ചു; നിർത്താതെ പോയ ലോറി പിന്തുടർന്ന് പിടികൂടി

പുനലൂർ: മിനി ലോറി ഇടിച്ചു ചെന്നൈ സ്വദേശിയായ ശബരിമല തീർഥാടകൻ മരിച്ചു. ചെന്നൈ മൗലിവട്ടം സ്വദേശി മദൻകുമാർ (28) ആണ് മരിച്ചത്. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പുനലൂർ മിനി പമ്പയിലെ വാളക്കോട് പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം.

ശബരിമല തീർഥാടന ശേഷം മദൻകുമാറും സംഘവും തിരികെ പോകുന്ന വഴിയിൽ മിനി പമ്പയിൽ ഇറങ്ങി സാധനങ്ങൾ വാങ്ങുന്നതിനായി പാതയോരത്ത് കൂടി നടക്കുമ്പോഴായിരുന്നു അപകടം. പുനലൂരിൽനിന്നും തമിഴ്നാട്ടിലേക്ക് പോയ മിനി ലോറിയുടെ പിൻഭാഗം തട്ടി പാതയിൽ വീണ മദൻകുമാറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

അപകട ശേഷം നിർത്താതെ പോയ മിനിലോറി ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ വനിത പൊലീസ് പിന്തുടർന്ന് ഡ്രൈവറെ പിടികൂടി. ശേഷം ഇയാളെ പുനലൂർ പൊലീസിന് കൈമാറി.

Tags:    
News Summary - Sabarimala pilgrim dies after being hit by mini lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.