തിരുവവന്തപുരം: സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' പരിപാടിയുടെ കാമ്പയിൻ അംബാസഡറായി നടി നിമിഷ സജയന്‍ എത്തും. മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്.
ഡിസംബർ 18നാണ് പരിപാടിയുടെ ആദ്യഘട്ടത്തിന്‍റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ നിമിഷ സജയനും പങ്കെടുക്കും. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെയാണ് കാമ്പയിനിന്‍റെ ഒന്നാം ഘട്ട പരിപാടികള്‍ നടക്കുക.
ഓരോ വീട്ടിലും സ്ത്രീപക്ഷ ചിന്തകള്‍ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 'സ്ത്രീപക്ഷ നവകേരളം' പ്രചരണ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.