നടിയെ ആക്രമിച്ച കേസ്​: മുഖ്യപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതികളായ പള്‍സര്‍ സുനിയുടെയും വിജീഷിന്‍െറയും കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ വെള്ളിയാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും. ഇവരെ മാര്‍ച്ച് അഞ്ചുവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. മാര്‍ച്ച് നാലിന് കോടതി കസ്റ്റഡി കാലാവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, അഭിഭാഷന്‍ കോടതിയില്‍ സമര്‍പ്പിച്ച സുനിയുടെ മൊബൈല്‍ ഫോണിന്‍െറ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമാകുമെന്ന പ്രതീക്ഷ പൊലീസിനുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സുനിയെയും വിജീഷിനെയും ചോദ്യംചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാമെന്നും പൊലീസ് കരുതിയിരുന്നു.

സുനിയെ നുണപരിശോധനക്ക് വിധേയമാക്കാമെന്ന പൊലീസിന്‍െറ തീരുമാനവും നടപ്പായില്ല. നുണപരിശോധനക്ക് തയാറല്ളെന്ന് സുനി അറിയിച്ചതോടെയാണ് ഈ വഴി അടഞ്ഞത്.

Tags:    
News Summary - actress rape case: accused presente in to court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.