ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് നടി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തന്നെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഇരയായ നടി സുപ്രീംകോടതിയിൽ. കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജിയിൽ കക്ഷി ചേരണമെന്നും നടി ആവശ്യപ്പെട്ടു.

തന്നെ തട്ടിക്കൊണ്ടുപോയി ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്. ഇത് തന്‍റെ സ്വകാര്യതയെ ബാധിക്കും. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തേക്കുമെന്നും അപേക്ഷയിൽ പറയുന്നു.

12 പേജിലെ അപേക്ഷയോടൊപ്പം ചില രേഖകളും മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും.

Tags:    
News Summary - actress submits application in supreme court against actor dileep-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.