തിരുവനന്തപുരം: എ.ഡി.ബി സാമ്പത്തിക സഹായത്തോടെ കൊച്ചിയിലും തുടർന്ന് തിരുവനന്തപുരത്തും നടപ്പാക്കാൻ തീരുമാനിച്ച കുടിവെള്ള പദ്ധതി അനിവാര്യമെന്ന് വ്യക്തമാക്കി സർക്കാർ. കൊച്ചിയിലെ ജലവിതരണം ഫ്രഞ്ച് കമ്പനിയെ ഏൽപ്പിക്കാനുള്ള കരാർ നടപടികൾ തുടരുമെന്നും റീടെൻഡർ വിളിക്കാനാവില്ലെന്നും ജീവനക്കാരുടെ സംഘടനകളുമായി നടന്ന ചർച്ചയിൽ ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ വ്യക്തമാക്കി. ജല അതോറിറ്റി എം.ഡി ജീവൻ ബാബു, ജോ.മാനേജിങ് ഡയറക്ടർ ബിനു ഫ്രാൻസിസ്, ടെക്നിക്കൽ മെംബർ ടി.ബി. ബിന്ദു എന്നിവരുടെ സാന്നിധ്യത്തിൽ ഭരണ-പ്രതിപക്ഷ യൂനിയൻ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് വിശദീകരണം.
ഇതിനകം തയാറാക്കിയ ഡി.പി.ആർ പിൻവലിക്കണമെന്നും ജലവിതരണം സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലേക്ക് എത്തുന്നവിധമുള്ള ടെൻഡർ റദ്ദാക്കി വീണ്ടും വിളിക്കണമെന്ന ആവശ്യത്തോടും അനൂകൂല സമീപനമല്ല ഉണ്ടായത്. എന്നാൽ, ജീവനക്കാരുടെ ആശങ്കകൾ സർക്കാറിനെ അറിയിക്കാമെന്ന വാക്കാലുള്ള ഉറപ്പു നൽകി. ഇതു രേഖാമൂലം നൽകണമെന്ന ആവശ്യവും പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.