ന്യൂഡല്‍ഹി: ‘നിങ്ങളെ കണ്ടാല്‍ ഒരു കൗമാരക്കാരിയാണെന്നേ പറയൂ’; മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിന്‍െറ പ്രശംസയില്‍ വീഴാതെ എ.ഡി.ജി.പി ബി. സന്ധ്യ നന്നായൊന്ന് ചിരിച്ച് പിടിച്ചുനിന്നെങ്കിലും വിടാനുള്ള ഭാവമില്ലായിരുന്നു കട്ജുവിന്. പ്രശംസക്ക് നന്ദിയൊന്നുമില്ളേ എന്നായി അടുത്ത ചോദ്യം. അവര്‍ നന്ദിയും പറഞ്ഞു. ‘എല്ലാ സ്ത്രീകളും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന തന്‍െറ ചിന്ത കൂടി സന്ധ്യയുടെ നന്ദിക്കൊപ്പം കട്ജു ചേര്‍ത്തുവെക്കുന്നു.
സൗമ്യ വധക്കേസില്‍ നിയമോപദേശം തേടിയാണ് സന്ധ്യയും വിചാരണ കോടതി ജഡ്ജിയായിരുന്ന കെ. രവീന്ദ്രബാബുവും പബ്ളിക് പ്രോസിക്യൂട്ടര്‍ സുരേഷനും കട്ജുവിനെ കണ്ടത്. നോയ്ഡയിലുള്ള കട്ജുവിന്‍െറ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
സൗമ്യ വധക്കേസ് അന്വേഷിക്കുന്ന കേരളത്തിലെ എ.ഡി.ജി.പിയാണ് സന്ധ്യ എന്ന് പരിചയപ്പെടുത്തിയപ്പോഴായിരുന്നു കട്ജുവിന്‍െറ പരാമര്‍ശം.
കേസില്‍, നിയമോപദേശം നല്‍കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഒൗദ്യോഗികമായി അറിയിക്കണമെന്ന മറുപടിയാണ് കട്ജു നല്‍കിയത്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ഫേസ്ബുക് പോസ്റ്റിട്ടതിന് നേരിട്ട് ഹാജരാകാന്‍ കട്ജുവിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.