ആർ.എസ്.എസ് നേതാവിനെ സന്ദർശിച്ചെന്ന് സമ്മതിച്ച് എ.ഡി.ജി.പി അജിത്കുമാർ: ‘പോയത് ആർ.എസ്.എസ് നേതാവിന്റെ കാറിൽ’

തി​രു​വ​ന​ന്ത​പു​രം:2023 മേയ് 22ന് തൃ​ശൂരിൽ ആ​ർ.​എ​സ്.​എ​സ്​ ക്യാ​മ്പി​നി​ടെ​ ആ​ർ.​എ​സ്.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ​യു​മാ​യി ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് സമ്മതിച്ച് എ.ഡി.ജി.പി എം.​ആ​ർ. അ​ജി​ത്​​കു​മാ​ർ. മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്.

ആർ.എസ്.എസ് നേതാവിന്റെ കാറിലാണ് ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാമന്ദിറിൽ പോയത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം. ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിക്കൊപ്പമാണ് എ‍ഡിജിപി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് അറിയിച്ചു.

ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയായതിനാൽ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകുമെന്നതിനാലാണ് സ്വകാര്യകാർ തെരഞ്ഞെടുത്തത്. ഹോട്ടലിനു മുൻപിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് പറയുന്നു.

സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അടുത്തദിവസം തന്നെ മേലുദ്യോഗസ്ഥർ വഴി സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു. വി.ഡി സതീശൻ ആരോപിച്ചത് പോലെ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണു കൂടിക്കാഴ്ചയെങ്കിൽ തുടർനടപടിയുമുണ്ടാകില്ല.

അതേസമയം, എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്​​കു​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി ആ​ർ.​എ​സ്.​എ​സ്​ നേ​താ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​രു​ണ്ടു​ക​ളിക്കുകയാണ് സി.​പി.​എം. അ​ങ്ങ​നെ ഒ​രു കൂ​ടി​ക്കാ​ഴ്ച​യും മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ വി​ശ​ദീ​ക​രി​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, എ.​ഡി.​ജി.​പി ആ​ർ.​എ​സ്.​എ​സ്​ നേ​താ​വി​നെ ക​ണ്ടു​വെ​ന്ന​ത്​ നി​ഷേ​ധി​ച്ചി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി. അ​ജി​ത്​​കു​മാ​ർ-​ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ൽ ത​ങ്ങ​ൾ​ക്കെ​ന്ത്... എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

2023 മേ​യി​ൽ തൃ​ശൂരിൽ ആ​ർ.​എ​സ്.​എ​സ്​ ക്യാ​മ്പി​നി​ടെ​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ​യു​മാ​യി എം.​ആ​ർ. അ​ജി​ത്​​കു​മാ​ർ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ കേ​ന്ദ്ര അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ തൃ​ശൂ​രി​ൽ ബി.​ജെ.​പി​യു​ടെ വി​ജ​യ​ത്തി​ന്​ സ​ഹാ​യി​ക്കു​ക​യെ​ന്ന ധാ​ര​ണ​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്നും എ.​ഡി.​ജി.​പി ഇ​ട​പെ​ട്ട്​ തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ​ത്​ ആ ​ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്നും​​ പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ബി.​ജെ.​പി​യു​മാ​യി എ.​ഡി.​ജി.​പി വ​ഴി സി.​പി.​എം ബ​ന്ധം സ്ഥാ​പി​ച്ചു​വെ​ന്ന​ത്​ ക​ള്ള​ക്ക​ഥ​യാ​ണെ​ന്ന്​ എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന​യു​ടെ പു​റ​ത്തു​ണ്ടാ​ക്കി​യ വാ​ർ​ത്ത​യോ​ട്​ പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ല. അ​ജ​ണ്ട വെ​ച്ച്​ സി.​പി.​എ​മ്മി​നെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ്​ ആ​ർ.​എ​സ്.​എ​സ്. 215 സി.​പി.​എ​മ്മു​കാ​ർ ആ​ർ.​എ​സ്.​എ​സി​നാ​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വ​രു​മാ​യി സ​ന്ധി ചെ​യ്യാ​ൻ സി.​പി.​എ​മ്മി​നാ​വി​ല്ലെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - ADGP MR Ajithkumar agreed that he met rss leader Dattatreya Hosabale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.