കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ യോഗം ശനിയാഴ്ച കൊച്ചിയിൽ നടക്കും.
സമിതി ചെയർമാൻ ഷാജി എൻ. കരുൺ, കൺവീനർ മിനി ആന്‍റണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. സമിതിയിൽനിന്ന് പുറത്താക്കിയ മുകേഷ് ഒഴികെയുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും പൊതുവായ സിനിമ നയം രൂപീകരിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് സർക്കാർ സമിതി രൂപവത്കരിച്ചത്.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിക്കുന്ന സിനിമാ കോണ്‍ക്ലേവിന് മുന്നോടിയായാണ് സമിതിയുടെ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.