തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ നിന്ന് മാപ്പുപറഞ്ഞ് രക്ഷപ്പെടാൻ എ.ഡി.ജി.പി സുദേഷ്കുമാറും മകളും നീക്കം തുടങ്ങി. പൊലീസ് ഡ്രൈവർ ഗവാസ്കേറാട് മാപ്പുപറയാന്‍ തയാറാണെന്ന് അഭിഭാഷകരെ സുദേഷ്കുമാര്‍ അറിയിച്ചതായാണ് വിവരം. എന്നാൽ, ഒത്തുതീര്‍പ്പുമായി ആരും സമീപിച്ചിട്ടില്ലെന്നും തയാറല്ലെന്നും ഗവാസ്കര്‍ പറഞ്ഞു.
എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകൾ സ്നിക്ത കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടയാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഒത്തുതീർപ്പ്നീക്കം. ഗവാസ്കറോട് തെൻറ മകള്‍ നേരിട്ട് മാപ്പുപറയുമെന്നും അതിനുശേഷം കേസില്‍ നിന്നൊഴിവാക്കണമെന്നുമാണ് എ.ഡി.ജി.പി അറിയിച്ചത്. ഇക്കാര്യം സുദേഷ്കുമാറിെൻറ അഭിഭാഷകന്‍ ഗവാസ്കറുടെ അഭിഭാഷകനെ അറിയിച്ചു. എന്നാല്‍, തയാറല്ലെന്ന നിലപാടിലാണ് ഗവാസ്കറുടെ അഭിഭാഷകൻ.
അതിനിടെ, എ.ഡി.ജി.പിയുടെ മകളെ അറസ്റ്റ് ചെയ്യാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളി തുടരുകയാണ്. എ.ഡി.ജി.പിയുടെ മകൾ മൊബൈൽഫോൺ കൊണ്ട് കഴുത്തിലും തോളിലും ഇടിെച്ചന്നാണ് ഗവാസ്കറുടെ പരാതി. ഗവാസ്കർ ഒൗദ്യോഗികവാഹനം കാലിലൂടെ കയറ്റിയിറക്കിയെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും എ.ഡി.ജി.പിയുടെ മകളുടെ പരാതിയും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.