ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു

മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി യു​വാ​വി​നെ വെ​ടി​യേ​റ്റു​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ന​ന്ത​വാ​ടി പേ​ര്യ കാ​പ്പാ​ട്ടു​മ​ല ത​ല​ക്കാം​കു​നി ച​ന്തു​വി​​െൻറ മ​ക​ൻ കേ​ളു​വാ​ണ് (38) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ സ​മീ​പ​വാ​സി​ക​ളാ​ണ് വ​ള്ളി​ത്തോ​ട് ദു​ർ​ഗാ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ യു​വാ​വി​​െൻറ മൃ​ത​ദേ​ഹം ക​ണ്ട​ത്.ക​ൽ​പ​റ്റ ഡി​വൈ.​എ​സ്.​പി പ്രി​ൻ​സ് അ​ബ്ര​ഹാം, ത​ല​പ്പു​ഴ എ​സ്.​ഐ സി.​ആ​ർ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. 

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ മൃ​ഗ​വേ​ട്ട​ക്കി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സം​ഭ​വ​സ്ഥ​ല​ത്ത് ഇ​റ​ങ്ങി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. പോ​സ്​​റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഭാ​ര്യ: സീ​ത. മ​ക്ക​ൾ: ശ്രീ​ജി​ഷ, ശ്രീ​കേ​ഷ്, ശ്രീ​ന​ന്ദ.

Tags:    
News Summary - Adivasi Shot Dead-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.