എ.ഡി.എമ്മിന്റെ മരണം: പമ്പിന്റെ അനുമതിയിൽ അന്വേഷണമില്ലെന്ന് മന്ത്രി സുരേഷ് ഗോപി

ന്യൂ​ഡ​ൽ​ഹി: എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ത്തി​ലാ​യ ക​ണ്ണൂ​രി​​ലെ ​പെ​ട്രോ​ൾ പ​മ്പി​ന്റെ അ​നു​മ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍. ലോ​ക്സ​ഭ​യി​ൽ അ​ടൂ​ർ പ്ര​കാ​ശി​ന്റ ചോ​ദ്യ​ത്തി​ന് പെ​ട്രോ​ളി​യം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

പെ​ട്രോ​ൾ പ​മ്പു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തും റ​ദ്ദാ​ക്കു​ന്ന​തും എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ​പ​മ്പി​നാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം ന​ൽ​കി​യ എ​ൻ.​ഒ.​സി സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​ത് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് കൈ​മാ​റി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ണ്ണൂ​രി​ലെ പെ​ട്രോ​ള്‍ പ​മ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ചോ​ദ്യ​ങ്ങ​ളാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശ് ഉ​ന്ന​യി​ച്ച​ത്. പ​മ്പ് അ​നു​മ​തി​യി​ല്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് മ​ന്ത്രി സു​രേ​ഷ് ഗോ​പി അ​റി​യി​ച്ച​ത്. പ​മ്പി​ന്റെ എ​ന്‍.​ഒ.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ന​വീ​ന്‍ബാ​ബു​വി​ന്റെ വ​സ​തി സ​ന്ദ​ര്‍ശി​ച്ച സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - ADM's death: Minister Suresh Gopi says there is no investigation into the approval of the pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.