തിരുവനന്തപുരം: കോട്ടച്ചേരി മലനിരകളിലൂടെ നാലു കിലോമീറ്റര്‍ നടത്തം. ജനവാസമേഖലയായ കൊന്നക്കാട് എത്തി അവിടെനിന്ന് ഒമ്പത് കിലോമീറ്റര്‍ ബസില്‍. കാസർകോട് മാലോത്ത് കസബ ജി.എച്ച്.എസ്.എസിലെ മംഗലം കളി സംഘത്തിന് പറയാനുള്ളത് താണ്ടിയ വഴിത്താരകളുടെ ദൈർഘ്യമാണ്. ആദിവാസി വിഭാഗത്തിലെ മാവില, മലവേട്ടുവാ വിഭാഗത്തിലെ നിരവധി കുട്ടികളാണ് ഈ സ്കൂളിലുള്ളത്. സംസ്ഥാനത്തിന്റെ വടക്ക് കിഴക്ക് അതിര്‍ത്തിയിലെ അവസാന സര്‍ക്കാര്‍ സ്കൂളാണിത്. ഇവിടെനിന്നും കോട്ടച്ചേരി വനമേഖല താണ്ടിയാല്‍ കർണാടകയായി.
അധ്യാപകരും സ്കൂള്‍ രക്ഷാകര്‍തൃ സമിതിയും സ്വരൂപിച്ച തുക ഉപയോഗിച്ചായിരുന്നു പരിശീലനവും തിരുവനന്തപുരത്തേക്കുള്ള യാത്രയുമൊക്കെ. തുളു ഭാഷയില്‍ ഉള്ള മാവില വിഭാഗത്തിന്റെയും ഗോത്രഭാഷയിലുള്ള മലവേട്ടുവാ വിഭാഗത്തിന്റെയും മംഗലംകളികള് കോര്‍ത്തിണക്കിയാണ് വേദിയില്‍ മത്സരിച്ചത്. വിവാഹത്തലേന്ന് വീടുകളില്‍ അവതരിപ്പിക്കുന്ന ഗോത്രകലയാണ് മംഗലംകളി അഥവ മങ്ങലം കളി. കോട്ടമല ഊരിലെ നിതിനാണ് ടീമിന്റെ പരിശീലകന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.