ഫോട്ടോ: പി.ബി. ബിജു 

കണ്ണൂർ മുന്നിൽ, കോഴിക്കോട് രണ്ടാമത്; കളർഫുള്ളായി കലോത്സവം

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാംദിനത്തിൽ മത്സരങ്ങൾ പുരോഗമിക്കവേ സ്വർണക്കപ്പിനായുള്ള പോയിന്‍റ് പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 12.40നുള്ള പോയിന്‍റ് നില പ്രകാരം 235 പോയിന്‍റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് മുന്നിൽ. 234 പോയിന്‍റുമായി കോഴിക്കോട് രണ്ടാമതും 232 വീതം പോയിന്‍റുമായി തൃശ്ശൂർ, പാലക്കാട് ജില്ലകൾ മൂന്നാമതുമുണ്ട്. ആകെ 249 മത്സരയിനങ്ങളിൽ 65 എണ്ണമാണ് പൂർത്തിയായത്.

സ്കൂളുകളുടെ പോയിന്‍റ് പട്ടികയിൽ 43 പോയിന്‍റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറിയാണ് മുന്നിൽ. പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഹയർ സെക്കൻഡറി 40 പോയിന്‍റോടെ രണ്ടാമതും കണ്ണൂർ സെന്‍റ് തെരേസാസ് സ്കൂൾ 36 പോയിന്‍റോടെ മൂന്നാമതുമുണ്ട്.

ഇന്ന് പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയം എം.ടി-നിളയിൽ രാവിലെ എച്ച്.എസ് ഒപ്പനയും ഉച്ചക്ക് ഗേൾസ് എച്ച്.എസ്.എസ് മോഹിനിയാട്ടവും നടക്കും. രണ്ടാംവേദിയായ പെരിയാറിൽ (വഴുതക്കാട് ഗവ. വിമൻസ് കോളജ്) രാവിലെ തിരുവാതിരക്കളി (എച്ച്.എസ്.എസ്), ഉച്ചക്ക് രണ്ടിന് ഹൈസ്കൂൾ ഗേൾസ് നാടോടിനൃത്തം എന്നിവ നടക്കും. വിശദമായ ഷെഡ്യൂളിന് കലോത്സവ വെബ്സൈറ്റ് സന്ദർശിക്കാം.

63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നലെയാണ് പ്രധാനവേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാങ്കമായ സ്കൂൾ കലോത്സവത്തിൽ 25 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 

Tags:    
News Summary - Kerala State School Kalolsavam 2025 second day updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.