തിരുവനന്തപുരം: എച്ച്.എസ്.എസ് ഒപ്പന വേദിയിൽ ഇശൽ ഈണം മികവുറ്റതാക്കി കുട്ടി സെലിബ്രിറ്റി പാട്ടുകാരിയും കൂട്ടുകാരും. വയനാട് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് സംഘത്തിലെ പാട്ട് കൂട്ടത്തിലെ മിൻഹ ഫാത്തിമയാണ് സംഗീതത്തോട് ഏറെ മൊഹബത്ത് എന്ന് പറയുന്ന ആ ഗായിക.
കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാന കലോത്സവത്തിന് സ്കൂളിലെ ഒപ്പന സംഘത്തിൽ മിൻഹ പാട്ടുകാരിയാണ്. 14 വർഷമായി ഹിന്ദുസ്ഥാനി , കർണാടിക് സംഗീതം അഭ്യസിക്കുന്നു. വയനാട് കമ്പളക്കാട് ഇരഞ്ഞിക്കൽ ഹൗസിൽ അഷറഫ് - ജമീല ദമ്പതികളുടെ മകളാണ്. ചാനൽ റിയാലിറ്റി ഷോകൾ ഉൾപ്പെടെ ഇതിനകം നിരവധി വേദികൾ കീഴടക്കിയ ഗായികയാണ്.
കെ.എസ്. ചിത്രയുടെ ഗുരു വിജയ് സുർസെൻ ആറു വർഷമായി ഗുരുവാണ്. പ്ലസ്ടുക്കാരിയായ മിൻഹ ഫാത്തിമക്ക് കൂട്ടായി പ്ലസ് വൺകാരി ഹെമിൻ സിഷയും ഈ മൂന്ന് വർഷമായി ഒപ്പന പാട്ടുസംഘത്തിലുണ്ട്. ഇത്തവണ പ്ലസ് വൺകാരിയായ കെ.വി. ആയിഷയും സംഘത്തിൽ ചേർന്നു. മിൻഹ ഫാത്തിമ ലളിത ഗാനത്തിലും ഹെമിൻ സിഷ ഗസലിലും മാപ്പിളപ്പാട്ടിലും മത്സരിക്കുന്നുണ്ട്. മിൻഹ തുടർച്ചയായ മൂന്നാം വർഷമാണ് ലളിത ഗാനത്തിൽ സംസ്ഥാനത്ത് എത്തുന്നത്. ഹെമിൻ ഗസലിൽ തുടർച്ചയായ മൂന്നാം വർഷമാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.